RSS

Monthly Archives: April 2014

വായന ഇഷ്ടമുള്ളവര്‍ക്ക്

പലപ്പോഴായി ഞാന്‍ ആഗ്രഹിചിടുള്ളതാണ്, മലയാളത്തില്‍, എന്റെ മാതൃഭാഷയില്‍ ഒരു ലേഘനം എഴുതണം എന്നുള്ളത്. ഇന്ന് ഈ രാത്രിയുടെ സായാഹ്നത്തില്‍ ആരുടെയോ ഒരു അദൃശ്യ ശക്തി കൊണ്ടാണോ എന്നറിയില്ല ഞാന്‍ എഴുതി കൊണ്ടിരിക്കയാണ്. കഥകള്‍ എഴുതുക എന്നുള്ളത് എന്റെ ബാല്യകാല വിനോദങ്ങളില്‍ ഒന്നരുന്നു. മുതിര്നപ്പോള്‍ എന്ത് കൊണ്ടോ കഥകള്‍ എഴുതുന്നത് ഒരു ദുര്‍നിമിത്തം പോലെ അവസാനിപ്പികേണ്ടി വരുകയായിരുന്നു എനിക്ക്. വിശദമായി പറയുകയാണെങ്കില്‍ മനുഷ്യന്റെ ഭാവന ഉണര്‍ത്താന്‍ തക്ക ശേഷിയുള്ളതും ഈ ലോകത്തേക്ക് എന്റെ മനസിലുള്ള കാര്യങ്ങള്‍ പറയാന്‍ ഏറ്റവും ശക്തമായധുമായ ഒരു ആയുധമാണ് അന്നെനിക്ക് നഷ്ടമാകുന്നത്. അന്ന് അതിനെപറ്റി ഒര്തിരുനില്ല. കഥകള്‍ എഴുതുന്നത് ഒരു നേരമ്പോക്കായിരുന്നു എനിക്ക്. അതു കൊണ്ടാകാം അത് ഒരു കാലം വരെ എന്നില്‍ നിന്ന് അകന്നു നിന്നത്.

ഇന്ന് ഞാന്‍ വീണ്ടും കഥകള്‍ എഴുതാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഈ സിമിതെരിക്കരികില്‍ ഇരുന്നു ഞാന്‍ ഇത് എഴുതുബോള്‍ എനിക്കറിയാം, ഞാന്‍ എവിടെയാണെന്ന്. ഈ ലോകത്ത് കോടനികൊടി എഴുതുകരുന്ടെങ്കില്‍ അതില് ഏറ്റവും ചെറിയ ഒരു പഴത്തിന്റെ വിത്ത് മാത്രമാണ് ഞാന്‍. പക്ഷെ, എനിക്ക് ഒന്ന് കൂടി അറിയാം. ആ വിട്ടു നട്ടാല്‍ അത് വളര്‍ന് പന്തലിച്ചു ഒരു വലിയ മരമായി എത്ര കാലം വേണെമെങ്കിലും തലയുയര്‍ത്തി നില്‍ക്കാം.

ഇതിഹാസങ്ങളും മഹാകാവ്യങ്ങളും കൊണ്ട് നിറഞ്ഞ നമ്മുടെ ഈ കൊച്ചു ഭാരത്തില്‍ ജനിച്ചു വീണത്‌ തന്നെ ഞാന്‍ ഒരു അനുഗ്രഹമായി കാണുന്നു. കാളിദാസന്‍, വ്യാസന്‍, തുടങ്ഘി ഒട്ടനേകം ആള്‍കാരുടെ എഴുത്ത് കൊണ്ട് സംഭന്നമാണീ ഭൂമി. നമ്മുടെ ഈ കൊച്ചു മലയാളത്തില്‍ തന്നെ നോക്കുവാണെങ്കില്‍ എത്ര എത്ര സഹിട്യകരന്മാരന് ജീവിച്ചു പോയിടുല്ലത്. കഥകള്‍ അല്ല, കഥകളുടെ രൂപത്തിലുള്ള കാവ്യങ്ങളു രചിച്ച എഴുത്തച്ചന്‍-ല് തുടങ്ഘി ഇന്ന് ഓ.എന്‍.വി വരെ നീടിട്ടും തീരാത്ത ഒരു മഹാസമുദ്രം തന്നെയാണ് നമ്മുടെ മലയാളത്തിന്റെ സാഹിത്യശാഖയില്‍ ഉള്ളത് .

ഇന്ന് മുന്‍കാല മഹാരഥന്മാരെ പറ്റി വര്‍ണിക്കുന്ന എത്ര പേര് അവരുടെ പുസ്തകങ്ങള് വയിചിടുണ്ട് എന്ന് നോക്കിയാല്‍ അതികമാരും തന്നെ ഉണ്ടാവില്ല. ഇന്ന് എഴുത്തിനു എന്താണ് പ്രസഖ്തി. ആരാണ് ഏതൊക്കെ വായിക്കാന്‍ തയ്യാറാകുന്നത്. സമയമാനഷ്ടമാണോ? സത്യത്തില്‍ അല്ല. പലര്‍ക്കും പലതും അറിയാനുള്ള മടി. ഇത് തന്നെയാണ് ഇന്നത്തെ പുതു സമൂഹത്തിന്റെ പ്രശ്നം. വായന ശീലമാക്കാന്‍ ആര്‍ക്കാണ് താല്പര്യം. ഇന്ന് പത്രം പോലും വായിക്കാന്‍ വിമുകഥ കാണിക്കുന്ന ഒരു സമൂഹത്തിലേക്ക് ഒരു മുഴുവന്‍ ലേഖനം കൊടുത്തിട്ട് എന്ത് കാര്യം. ഇന്ന് ലോകത്തിന്റെ സാങ്ങേധിക വശങ്ങളിലുള്ള കുധിപ്പ് ഒരു പരിധി വരെ എഴുത്തിനെ ആതുനീകരിക്കുനുന്ടെങ്കിലും അത് പൂര്‍ണമായും ആരും ഉപയോഗികുനുന്ടെന്നു തോന്നില്ല. അതു അങ്ങനെ ഉപയോഗിക്കാനും കഴിയില്ല. കാരണം വായന വളര്‍ന്നു വരേണ്ടത് ഭൂമിയില്‍ നിന്ന് തന്നെയാണ്. തലിയോലയിലും മറ്റും എഴുതി പിന്നെ കടലാസ് രൂപത്തിലേക്ക് രൂപണ്ടാരപെട്ട എഴുത്ത് പുതു തലമുറയില്‍ ബ്ലോഗ്‌-ഗളുടെയും മറ്റും രൂപത്തില്‍ വരുന്നുണ്ടെങ്കിലും നല്ല വായന ഇപ്പഴും കടലോസില്‍ തന്നെ അടങ്ങി ഇരികുന്നതാണ് കാണുന്നത്.

ഇവിടെ ഇന്നത്തെ സമൂഹം വായിക്കണം. ചിന്ടിക്കണം. മട്ടുളവരുടെ രീധികള്‍ എന്തൊക്കെയായിരുന്നു എന്നറിയണം. എ.പി.ജ. അബ്ദുല്‍ കലാമിന്റെ , ദി വിങ്ങ്സ് ഓഫ് ഫയര്‍ വളരെ നല്ല പുസ്തകമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അത് വായിക്കാന്‍ അവരില് എത്ര പേര്‍ക്ക് പറ്റിയിട്ടുണ്ടെന്ന് അറിയില്ല. ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരു പേഴ്സണാലിറ്റി ടെസ്റ്റ്‌ നടക്കുമ്പോ ഒരാളോട് ജഡ്ഗേസ് പുസ്തകങ്ങളെ പറ്റി ചോദിച്ചു. പലതും പറയുന്നധിനിടയില്‍ വിങ്ങ്സ് ഓഫ് ഫയര്‍-നെ പട്ടി പറഞ്ഞു. വളരെ നല്ല പുസ്തകമാണെന്ന് പറഞ്ഞു. പക്ഷെ പുസ്തകം ആയിചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാ മറുപടി. പിന്നെ എനഗനെ അത് നല്ലതാണെന്ന് പറഞ്ഞു എന്നാ മറുചോദ്യം വിധികര്തകള്‍ ചോദിച്ചു. മത്സരര്‍ത്തിക്കു ഉത്തരം മുട്ടി.

ഇന്ന് മത്സരങ്ങള്‍ക്ക് വേണ്ടിയാണു എഴ്ത്. ആത്മാര്‍ഥമായി ലോകത്തോട്‌ വിളിച്ചു പറയാന്‍ ആരും ഇന്ന് എഴുത്തിനെ ആശ്രയികുനില്ല. ഞാന്‍ അതംര്തമായി എന്നാ ഉപയോഗിക്കാന്‍ കാരണം ഇന്നും എഴുത്ത് ആരും വിടിടില്ല. പക്ഷെ, തീരെ മിണ്ടാത്ത പ്രക്ര്തമുല്ലവര് ഫസ്ബൂക്-ലൂടെ അതിശയിപ്പിക്കുന്ന രീധിയില്‍ പ്രധികരിക്കുന്ന കാണാം. ഞാന്‍ അങ്ങനെ ഉള്ള പ്രതികരണം അല്ല ഉധ്ഹെഷികുന്നത്. ആത്മാര്‍ഥമായി ലേഘനങ്ങള് എഴുതാന്‍ പറ്റുന്നവര് ഇന്ന് വരണം . സാങ്ങേധിക വിധ്യഗള് പരമാവധി ഉപയോഗിക്കണം. മറ്റുളവരെ അത് ഉപയോഗിക്കാന്‍ പ്രേരിപിച്ചു വായനയെ വളര്‍ത്തി കൊണ്ട് വരണം. എങ്കിലേ ഈ ലോകത്തിനു നിലനില്പുള്ളൂ. കടലാസിലൂടെ ഉള്ള വായന ഈ അടുത്ത് കാലത്ത് തന്നെ വളരെ ചുരുങ്ങുമെന്ന ബോധ്യമുള്ളതിനാല്‍ അധ് ഉപയോഗിക്കാന്‍ ഞാന്‍ ആരെയും അധികം നിര്‍ബന്ധികുനില്ല. പക്ഷെ ഒന്നോര്‍ക്കണം. വായന ഒരു ശീലമാക്കണം. അത് നിങ്ങളെ എപ്പഴൊക്കെ സഹായിക്കും എന്ന് ഭാവിയിലെ പറയന്‍ കഴിയുകയുള്ളൂ.
ശുഭരാത്രി നേര്‍ന്നു കൊണ്ട് ഞാന്‍ നിര്ത്തുന്നു.

ഒരിക്കല്‍ കൂടി ശുഭരാത്രി

 
Leave a comment

Posted by on April 29, 2014 in Uncategorized